ഇവരിതൊക്കെ വിറ്റ് പണം സ്വരൂപിക്കുന്നത് കാനഡയിലാണ് ട്ടാ..😍

മൂന്നു കൊല്ലം മുൻപാണ് , സൊലസ്-കാനഡ രൂപം കൊണ്ടത്. സൊലസിൽ രജിസ്റ്റർ ചെയ്ത 60-ൽ പരം കുട്ടികൾക്കുവേണ്ടി മരുന്നിനുള്ള സഹായം മാസം തോറും അവിടെ നിന്നുള്ള നല്ലവരായ മനുഷ്യർ sponser ചെയ്തയക്കുന്നുണ്ട്.

കൂടാതെ അവിടെ കഴിഞ്ഞ ദിവസം നടന്ന ഒരു ചെറിയ വോളിബോൾ ടൂർണ്ണമെന്റിനിടയിൽ മലബാർ സ്നാക്സ് വിറ്റ് അവരിതാ രണ്ട് ലക്ഷം രൂപ സ്വരൂപിച്ചിരിക്കുന്നു..! 😍♥️

ഓരോ ചെറിയ ശ്രമങ്ങളും, എത്ര കുറച്ചാളുകളാണെങ്കിലും ലോകത്തിന്റെ മറ്റൊരറ്റത്തിരുന്നുകൊണ്ട് കേരളത്തിലെ സുഖമില്ലാത്ത കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബത്തിനും വേണ്ടി സ്നേഹമായ് നീട്ടുന്നത് കാണുമ്പോൾ ഇതിൽ പരം ആനന്ദം എന്ത്..!

~ഷീബ അമീർ