കോര്പറേറ്റുകളുടെയും എൻ ജി ഓ കളുടെയും സംഭാവനകൾ പ്രദര്ശിപ്പിക്കുന്നതിനായി ലയൺസ്‌ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ സൊലെസും. കേരളത്തിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് സാന്ദ്വനമേകുന്ന സൊലെസിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന സ്റ്റാൾ ഇവിടെ ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ബി കെ സി യിലെ ജിയോ വേൾഡ് ലാണ് ഇത് നടക്കുന്നത്. ആദ്യമായാണ് സൊലേസ് ഇത്തരമൊരു പരിപാടിയിൽ സംബന്ധിക്കുന്നതെന്നും ലയൺസ്‌ ക്ലബ്ബിന്റെ ഇന്ത്യ മുഴുവനുമുള്ള ഗവർണർമാരും വിദേശ പ്രതിനിധികളും ഈ കോൺക്ലേവിൽ ഉണ്ടെന്നും ഷീബ അമീർ പറഞ്ഞു