Believe it or not.,!!! ‘സൊലസിന്’ ഏറെ അഭിമാനത്തോടെ ഒരു കാര്യം പറയാനുണ്ട്..!!

ഏതാണ്ട് മൂന്നു വർഷം മുൻപാണ് അമേരിക്കയിലെ ലോസ്ആഞ്ചലസിൽ നിന്നും സ്വപ്ന ജയകുമാർ എന്നെ വിളിക്കുന്നത്.. സ്വപ്ന ഒരു ജേർണലിസ്റ്റ് ആണ്..ഞങ്ങൾക്ക് തമ്മിൽ ഒരു മുൻപരിചയവും ഇല്ല..

വിളിച്ചതിന്റെ കാര്യം ഇതായിരുന്നു..

സ്വപ്നയുടെ സഹോദരൻ പ്രദീപ് മോനോൻ , തന്റെ സ്വത്ത് സൊലസിന്റെ പേരിൽ എഴുതിവക്കാൻ ആഗ്രഹിക്കുന്നു..

സൊലസിൻറെ അഡ്രസ്സ് ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു..

പ്രദീപ് മോനോനെ കാണാൻ ആഗ്രഹമുണ്ട്..സ്വപ്ന നാട്ടിൽ വരുമ്പോൾ പറയണം , ഞാൻ വന്ന് കാണാം.. എന്നും ഞാൻ പറഞ്ഞേൽപിച്ചിരുന്നു..

ഈ ഒരൊറ്റ ടെലിഫോൺ സംഭാഷണത്തിന് ശേഷം ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടുകയോ പറയുകയോ ചെയ്തിട്ടില്ല.. ഒരു വാട്ട്സ്ആപ്പ് മെസേജുപോലും..!!

രണ്ടാഴ്ച മുൻപ് വീണ്ടും ഒരു ഫോൺകാൾ വന്നു.. ഞാൻ സ്വപ്നയാണ്.. പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് ഓർമ്മവന്നു.. “എന്റെ സഹോദരൻ പ്രദീപ് മേനോൻ മരിച്ചു.. അദ്ദേഹത്തിന്റെ വിൽപത്രപ്രകാരം നിങ്ങൾ വന്ന് ആധാരവും താക്കോലും ഒക്കെ ഏറ്റുവാങ്ങണം.. ഞാൻ നാട്ടിൽ ഒരാഴ്ചയെ ഉള്ളൂ.. പ്രദീപിന്റെ മരണമറിഞ്ഞ് വന്നതാണ്..”എന്നായിരുന്നു ആ ഫോൺകാൾ..! അന്ന് ഞാൻ ഒരുപോള കണ്ണടച്ചില്ല.. വല്ലാത്ത സങ്കടമായിരുന്നു ഉള്ളിൽ..

സൊലസിന് സ്വത്ത് കിട്ടുന്നു എന്നതിലും കൂടുതൽ എന്റെ ആലോചനയിൽ വന്നത് , ഞാൻ അദ്ദേഹത്തെ ഒരിക്കലെങ്കിലും പോയി കണ്ടില്ലല്ലോ എന്നതാണ്..!

അടുത്ത ദിവസം എറണാകുളത്ത് ഞാനും സൊലസ് വൈസ് പ്രസിഡണ്ട്മാരായ ഇ.എം ദിവാകരൻ , അരുൺ ഡേവിഡ് എന്നിവർക്കൊപ്പമാണ് അവിടെ പോയത്..

വിൽപത്രം എഴുതിതയ്യാറാക്കിയ അഡ്വ: ബൻസിറിന്റെ ഓഫീസിൽ വച്ച് ആധാരവും മറ്റും ഏറ്റുവാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

സൊലസിന് ഒരു പരിചയവുമില്ലാത്ത

പ്രദീപും, സ്വപ്നയും അത്ര അന്വേഷിച്ചിട്ടാണ് ‘സൊലസ് ‘എന്ന തീരുമാനത്തിൽ എത്തി ചേർന്നത് എന്നറിയുമ്പോൾ അത്രക്കേറെ അഭിമാനമുണ്ട്..!!!

രണ്ടു ദിവസം മുൻപ് ഞാനും സൊലസ് വൈസ് പ്രസിഡണ്ട് ഇ.എം. ദിവാകരനും കൂടി കോട്ടയത്തുള്ള ആ വീട് തുറന്ന് അകത്ത് കയറി.. ഒരു കോടി മുപ്പത് ലക്ഷം വിലവരുന്ന ഒരു വില്ലയാണത്..

പ്രദീപ് മേനോന്റെ ഓർമ്മ നിലനിർത്തുന്ന ഒരു കെട്ടിടമായി ഇതിനെ എങ്ങിനെ നിലനിർത്താൻ പറ്റും എന്ന ആലോചനയിലാണിപ്പോൾ..!

സ്വന്തം സ്വാർത്ഥതക്ക് മനുഷ്യർ ഏതറ്റം വരേയും പോകാൻ മടിക്കാത്ത ഈ കാലത്താണ്, ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും കരുതലിന്റെ സ്നേഹമന്ത്രങ്ങൾ കേൾക്കുന്നത്..!

തളരാതെ മുന്നോട്ട് പോകാനുള്ള ഊർജ്ജമാണിത്..!

പ്രദീപ് മേനോന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..🙏🏼♥️

-ഷീബ അമീർ-

വാർത്ത ലിങ്ക് താഴെ .🙏🏼♥️